SHORT VIDEO & DIGITAL POSTER CONTEST

അദൃശ്യം’ Making Invisible Visible

ദ്രവമാലിന്യം / കക്കൂസ് മാലിന്യ സംസ്കരണത്തെ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുവാൻ ഉതകുന്ന ആശയങ്ങൾ ശുചിത്വ മിഷനുമായി പങ്കുവയ്ക്കൂ. സമ്മാനങ്ങൾ നേടൂ...


മുൻകാലങ്ങളെ അപേക്ഷിച്ചു ജലഗുണനിലവാരത്തിൽ വലിയ ഭീഷണി കേരളം നേരിടുന്നു. ജലദൗർലഭ്യം മാത്രമല്ല ഉള്ളതിന്റെ ഗുണനിലവാരം കുറയുകയും അത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും ഇന്ന് നാം നേരിടുകയാണ്. ജലഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് അടിയന്തിര പൊതുജന ഇടപെടലുകൾ അനിവാര്യമാണ്. ഇതിൽ ഏറ്റവും പ്രധാനം കക്കൂസ് മാലിന്യ പരിപാലനമാണ്. ഫീക്കൽ സ്ലഡ്ജ് മാനേജ്‌മെന്റ് അഥവാ കക്കൂസ് മാലിന്യ സംസ്കരണം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനാണ് ‘അദൃശ്യം’ എന്ന പേരിൽ ഈ മത്സരം സംഘടിപ്പിക്കുന്നത്.


മത്സരത്തിൽ പ്രതിപാദിക്കേണ്ട ആശയങ്ങൾ (Theme)

സംസ്ഥാനത്തിന്റെ കുടിവെളള ലഭ്യതയും ജലസേചന മാർഗ്ഗങ്ങളും കൃഷി രീതികളും വിനോദ സഞ്ചാരവുമെല്ലാം ഇവിടത്തെ ജല സ്രോതസ്സുകളെ ആശ്രയിച്ചാണ് നടന്നുവരുന്നത്. 44 നദികളാലും, 34 കായലുകളാലും, 5 ശുദ്ധ ജല തടാകങ്ങളാലും, 81 ഡാമുകളാലും, ലക്ഷത്തിലേറെ കിണറുകളാലും കുളങ്ങളാലും ജലസമ്പുഷ്ടമാണ് കേരളം. ഇവയെല്ലാമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത്. എന്നാൽ നേരിട്ടുളള ഖരമാലിന്യ നിക്ഷേപത്താലും, മലിനജലവും, കക്കൂസ് മാലിന്യങ്ങളും നിക്ഷേപിക്കപ്പെടുന്നതിനാലും ഒരു പരിധിവരെ ഈ ജല സ്രോതസ്സുകളിൽ പലതും മലിനീകരണ ഭീതിയിലാണ്. സംസ്ഥാനത്തെ പ്രധാന കുടിവെളള പദ്ധതികളെല്ലാം തന്നെ ഈ ജലസ്രോതസ്സുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. കൂടാതെ ശുദ്ധജല വിതരണം നടത്തുന്ന ഏജൻസികളും കുടിവെളള കമ്പനികളുമെല്ലാം തന്നെ ഈ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. ഇത്തരം ജലസ്രോതസ്സുകളുടെ തീരത്ത് പ്രവർത്തിക്കുന്ന വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും, വ്യവസായ ശാലകളിൽ നിന്നും പുറംതളളുന്ന ഖരമാലിന്യവും മനുഷ്യ വിസർജ്ജ്യമുൾപ്പെടെയുളള ദ്രവമാലിന്യങ്ങളുമാണ് ജല സ്രോതസ്സുകളെ മലിനപ്പെടുത്തുന്നത്. ഇത്തരം മാലിന്യങ്ങൾ വിവിധ നീർച്ചാലുകൾ, കാനകൾ, ഓടകൾ, ചെറു തോടുകൾ, അരുവികൾ എന്നിവയിൽ നിക്ഷേപിക്കപ്പെടുകയും അത് പുഴകളിലേക്കും കായലുകളിലേക്കും പിന്നീട് സമുദ്രങ്ങളിലേക്കും എത്തിച്ചേരുന്നതാണ്. ഇത് നിലവിൽ ശുദ്ധജല ദൗർല്ലഭ്യത്തിനും വിവിധതരം ജലജന്യരോഗങ്ങൾക്കും, ഗുരുതര രോഗങ്ങൾക്കും, ഇ-കോളി, ഫീക്കൽ കോളിഫോം ബാക്ടീരിയകൾ മൂലമുളള അണുബാധക്കും കാരണമാകുന്ന സ്ഥിതി വിശേഷമാണുളളത്. ഇതു കൂടാതെ, മലമൂത്ര വിസർജനത്തിന് ശേഷം ടോയിലറ്റ് ഫ്ലഷ് ചെയ്താൽ പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ ആരും തന്നെ ശ്രദ്ധിക്കുന്നില്ല അല്ലെങ്കിൽ അറിയുവാൻ ആഗ്രഹിക്കുന്നില്ല. ഇത് അദൃശ്യമായ ഒരു പ്രശ്നമായതിനാലും സുരക്ഷിതമല്ലാത്ത കക്കൂസ് മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ നമ്മൾ മനസ്സിലാക്കുകയോ തിരിച്ചറിയുകയോ ചെയ്യാത്തതിനാലും ഈ പ്രശ്നം നമ്മുടെ ആരോഗ്യവും അതുവഴി ജീവനെ തന്നെയും ഇല്ലാതാക്കാൻ ശേഷിയുള്ളതാണെന്ന് നാം തിരിച്ചറിയുന്നില്ല.


I. ലഘുചിത്രം (Short Videos)

  1. വീഡിയോകൾ സാങ്കല്പികമോ യഥാർത്ഥ സംഭവങ്ങളോ ആകാവുന്നതാണ്.

  2. 30 സെക്കൻഡ് മുതൽ പരമാവധി 1 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.

  3. വീഡിയോകൾ 2022 ഒക്ടോബർ 16 നു മുമ്പായി HD MP 4  ഫോർമാറ്റിൽ യൂട്യൂബിൽ അപ് ലോഡ് ചെയ്തതിന്റെ വീഡിയോ ലിങ്ക് ശുചിത്വ മിഷൻ ലഭ്യമാക്കുന്ന ഗൂഗിൾ ഫോർമിൽ നൽകേണ്ടതാണ്. 

  4. മത്സരത്തിന് നല്‍കുന്ന ഷോർട്ട് വീഡിയോ 2022 ജനുവരി 1 നു ശേഷം നിർമ്മിച്ചവയായിരിക്കണം.

  5. വീഡിയോയോടൊപ്പം സൃഷ്ടിയെ സംബന്ധിച്ച ലഘുവിവരണം മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കി വീഡിയോ/പോസ്റ്ററിനോടൊപ്പം ഗൂഗിൾ ഫോമിൽ അപ് - ലോഡ്  ചെയ്യേണ്ടതാണ്.

  6. വീഡിയോ എച്ച്ഡി ഫോർമാറ്റിൽ ചിത്രീകരിക്കണം.       

  7. സമ്മാനഘടന

    1. ഒന്നാം സമ്മാനം - 25,000/- രൂപയും സർട്ടീഫിക്കറ്റും

    2. രണ്ടാം സമ്മാനം - 15,000/- രൂപയും സർട്ടീഫിക്കറ്റും

    3. മൂന്നാം സമ്മാനം - 10,000/- രൂപയും സർട്ടീഫിക്കറ്റും

  1. എൻട്രി ഫോറം ലിങ്ക്: https://forms.gle/bK4YzW8qxtp2qrxi6

II. പോസ്റ്റർ ഡിസൈൻ (Digital Poster)

  1. കുറഞ്ഞത് 200 റെസൊല്യൂഷനിൽ  തയ്യാറാക്കിയ മുകളിൽ സൂചിപ്പിച്ചിട്ടുളള വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള പോസ്റ്റർ ഡിസൈൻ സമർപ്പിക്കാം.

  2. പോസ്റ്റർ 2022 ഒക്ടോബർ 16 നു മുമ്പായിഎൻട്രി ഫോർമിൽ  അപ് ലോഡ്  ചെയ്യേണ്ടതാണ്.

  3. ഒരാൾ ഒരു പോസ്റ്റർ മാത്രമേ മത്സരത്തിനായി അയക്കുവാൻ പാടുള്ളു.

  4. മലയാളത്തിലോ ഇംഗ്ലീഷിലോ പോസ്റ്റർ തയാറാക്കാവുന്നതാണ്.

  5. സമ്മാനഘടന

  1. ഒന്നാം സമ്മാനം - 15,000/-രൂപയും സർട്ടീഫിക്കറ്റും

  2. രണ്ടാം സമ്മാനം - 10,000/- രൂപയും സർട്ടീഫിക്കറ്റും

  3. മൂന്നാം സമ്മാനം  - 5,000/- രൂപയും സർട്ടീഫിക്കറ്റും

8. എൻട്രി ഫോറം ലിങ്ക്: https://forms.gle/nj7P8RhHed7zpMKE9 


മത്സര നിബന്ധനകൾ

  1. ശുചിത്വ മിഷൻ രൂപീകരിക്കുന്ന ജൂറിയാണ് മത്സരത്തിലെ വിജയികളെ തീരുമാനിക്കുന്നത്.

  2. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകളുടെ പ്രദർശനം തുടങ്ങി മത്സരവിജയികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജൂറിയുടെ അധികാരപരിധിയിൽ വരുന്നതാണ്.

  3. ശുചിത്വ മിഷന് മത്സരത്തിന്റെ നിയമാവലിയുമായി ബന്ധപ്പെട്ട് ഏത് തീരുമാനത്തിലും മാറ്റങ്ങൾ  വരുത്താൻ അധികാരം ഉണ്ടായിരിക്കും.

  4. മത്സരത്തിലേക്ക് ഒരിക്കൽ അയയ്ക്കുന്ന വീഡിയോയും പോസ്റ്ററും പിന്നീട് പിൻവലിക്കാൻ കഴിയുന്നതല്ല.

  5. മത്സരാർഥിയുടെ പേര്, വിലാസം, മൊബൈൽ ഫോൺ നമ്പർ, ഇമെയിൽ വിലാസം, എൻട്രിയോടൊപ്പം - ഫോർമിൽ  നൽകിയിരിക്കണം.

  6. നിന്ദ്യമായതോ അനുചിതമായതോ ആയ ഭാഷയോ രാഷ്ട്രീയ പദപ്രയോഗങ്ങളോ അടങ്ങിയ എൻട്രികൾ സ്വീകരിക്കില്ല.

  7. നിലവാരക്കുറവോ, എൻട്രികൾ മതിയായ രൂപത്തിൽ ലഭിക്കാത്തതോ തുടങ്ങി ജൂറിക്ക് ബോധ്യപ്പെടുന്ന കാരണങ്ങളുടെ മേൽ ഏത് സമ്മാനവും ഒഴിവാക്കാൻ ജൂറിക്ക് അവകാശം ഉണ്ടായിരിക്കും.

  8. മുകളിൽ നല്കിയിട്ടുള്ള വിഷയവുമായി ബന്ധപ്പെട്ടാ പോസ്റ്റർ/വീഡിയോ  തീം ഉണ്ടെങ്കിൽ  മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ.